
തിരുവനന്തപുരം: 2018 മുതൽ ഇന്ത്യയിലെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാരിന്റെ “പി എം കിസാൻ” പദ്ധതി പ്രാബല്യത്തിലായിരുന്നു. എന്നാല്‍ ഈ പദ്ധതിയുടെ പേരില്‍ കർഷകരെയും ഭൂ ഉടമകളെയും ലക്ഷ്യമിട്ടുള്ള സൈബർ തട്ടിപ്പ് വളരെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.
“പി എം കിസാൻ” പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന വാട്സാപ്പ് സന്ദേശങ്ങളും കൂടെ ഒരു എ പി കെ ഫയലും ലഭിക്കുന്നു. ഇൻസ്റ്റാള്‍ ചെയ്യുന്നതോടെ ആപ്പ് വാട്സാപ്പ് സന്ദേശത്തിലൂടെ ലഭിക്കുന്ന എപികെ ഫയല്‍ ഇൻസ്റ്റോള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഇൻസ്റ്റോളേഷന്റെ ശേഷം ആപ്പ് എസ്.എം.എസ് അനുമതികൾ ആവശ്യപ്പെടുകയും, അതിന് അനുമതി നൽകിയാൽ നിങ്ങളുടെ എസ്.എം.എസ് സന്ദേശങ്ങൾ വായിക്കുകയും ഒ.ടി.പി തിരിച്ചറിയുകയും ചെയ്യാനാകും. ഈ വിവരങ്ങൾ ഉപയോഗിച്ച് കുറ്റവാളികൾക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം അനായാസം പിന്‍വലിക്കാൻ കഴിയും.
- സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരത്തില്‍ ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്.
- വിശ്വാസയോഗ്യമായ സോഴ്സുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇൻസ്റ്റോള്‍ ചെയ്യുക.
- ഇത്തരം ഓണ്‍ലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻതന്നെ 19 30 എന്ന സൗജന്യ നമ്ബറില്‍ ബന്ധപ്പെടുകയോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പോലീസിനെ വിവരം അറിയിക്കാവുന്നതാണ്