video
play-sharp-fill

സൈബർ ലോകവും ചതിക്കുഴികളും,” വെബിനാർ സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കുറവിലങ്ങാട് : ലോക് ഡൗൺ മൂലം ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്കുണ്ടായേക്കാവുന്ന മാനസിക പ്രശ്നങ്ങളേയും അവർ എത്തിപ്പെട്ടേക്കാവുന്ന സൈബർ ചതിക്കുഴികളെയും കുറിച്ച് കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഓഫീസിന്റെയും ഡി പോൾ ഹയർ സെക്കൻഡറി സ്കൂളിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ വെമ്പി നാർ സംഘടിപ്പിച്ചു.

വിദ്യാർത്ഥികൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കുബോൾ മാതാപിതാക്കൾ പരിപൂർണ്ണ ജാഗരൂപരായിരിക്കണമെന്ന് വെബിനാറിൽ അഭിപ്രായമുയർന്നു. ഓൺലൈൻ ക്ലാസ്സുകളെന്ന വ്യാജേന കുട്ടികൾ നിരോധിത സൈറ്റുകളിലോ , ഫിഷിംഗ് ലിങ്ക് കളിലോ എത്തിയാൽ കൂടുതൽ അപകടകരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ മീഡിയകളിൽ പങ്ക് വെക്കുവാനായി അപകടകരമായി ബൈക്ക് ഓടിച്ചും , സഹസമായി ഫോട്ടോയ്ക്ക് പോസ് ചെയ്തും മരണം ക്ഷണിച്ച് വരുത്തുന്ന യുവ തലമുറയുടെ ചെയ്തികളെക്കുറിച്ച് വെമ്പി നാറിൽ സവിസ്തരം പ്രതിപാദിച്ചു. കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബ് , വനിത സിവിൽ എക്സൈസ് ഓഫീസർ ചിത്ര .എസ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. പ്രിൻസിപ്പിൾ ഫാദർ ക്ലമന്റ് അദ്ധ്യക്ഷത വഹിച്ചു.