സൈബർ ഭീഷണികൾക്കെതിരെ വിദ്യാർത്ഥികൾക്ക് കരുത്തേകാൻ ‘കിഡ് ഗ്ലൗ’ പദ്ധതിയുമായി പോലീസ്; എറണാകുളം റൂറലിൽ തുടക്കം

Spread the love

കൊച്ചി: ദിനംപ്രതി വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളും ഓൺലൈൻ അപകടങ്ങളും മുൻനിർത്തി വിദ്യാർത്ഥികളെ സുരക്ഷിത ഡിജിറ്റൽ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതിക്ക് എറണാകുളം റൂറൽ ജില്ലയിൽ തുടക്കമായി. അങ്കമാലിയിലെ വിശ്വജ്യോതി സ്കൂളിൽ നടന്ന ചടങ്ങിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

അഡീഷണൽ എസ്.പി വി.കെ. രാജു മുഖ്യപ്രഭാഷണം നടത്തി. കോ-ഓർഡിനേറ്റർ പി.എസ്.എം. അഷറഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ അസോസിയേറ്റ് ഡയറക്ടർ ഫാദർ എയ്ഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പാൾ റീനാ രാജേഷ്, വൈസ് പ്രിൻസിപ്പാൾ ഷാലി ജോസ് എന്നിവർ പ്രസംഗിച്ചു. സൈബർ ഡോം എസ്.ഐ ഏ.ആർ. ഷാജു, സൈബർ സെൽ എസ്.ഐ ബോബി കുര്യാക്കോസ്, എ.എസ്.ഐ പി.എം. തൽഹത്ത് എന്നിവർ ക്ലാസുകൾ നയിച്ചു.

ഓൺലൈൻ ഗെയിമുകൾ, സാമ്പത്തിക ഇടപാടുകൾ, സമൂഹമാധ്യമങ്ങളിലെ അപകടങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സൈബർ തട്ടിപ്പുകൾ തിരിച്ചറിയുന്നത്, സമൂഹമാധ്യമങ്ങൾ സുരക്ഷിതമായി ഉപയോഗിക്കുന്നത് തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസുകൾ, സെമിനാറുകൾ, വീഡിയോ പ്രദർശനങ്ങൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. റൂറൽ ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group