സൈബർ ഓർഡിനൻസ്: മൗലിക അവകാശങ്ങളുടെ ലംഘനം: മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ സർക്കാർ പുറത്തിറക്കുന്ന ഓര്‍ഡിനന്‍സ് ഭരണ ഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ അഭിപ്രായത്തെ ഹനിക്കുന്ന നിയമത്തിന് എതിരെ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും.

വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പോലിസ് ആക്ടില്‍ ഭേദഗതി വരുത്തി 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കന്ന പൗരാവകാശങ്ങളുടെ ലംഘനമാണ്. ആര്‍ക്കും പരാതിയില്ലങ്കിലും പൊലിസിന് കേസെടുക്കാന്‍ കഴിയുന്ന കോഗ്‌നസിബിള്‍ വകുപ്പാണിത് എന്നതുകൊണ്ട് തന്നെ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായങ്ങള്‍ പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളെയും വ്യക്തികളെയും നിശബ്ദരാക്കാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയും.

വളരെയേറെ അവ്യക്തതകളുള്ള ഒരു നിയമഭേദഗതിയാണിത്. അഭിപ്രായപ്രകടനങ്ങളോ വാര്‍ത്തകളോ വ്യക്തിഹത്യയാണെന്ന് പൊലിസിന് തോന്നിയാല്‍ കേസെടുക്കാമെന്നാണ് പറയുന്നത്. ഒരു വാര്‍ത്തയോ, ചിത്രമോ, അഭിപ്രായപ്രകടനമോ വ്യക്തിഹത്യയും അപകീര്‍ത്തികരവുമാണെന്ന് പൊലിസ് എങ്ങനെ തിരുമാനിക്കുമെന്ന ചോദ്യമാണ് ഇവിടെ ഉയര്‍ന്നുവരുന്നത്. മാധ്യമങ്ങളെയും സ്വതന്ത്രമായി ചിന്തിക്കുന്ന സമൂഹത്തെയും ഭീഷണിപ്പെടുത്തി നിലയ്ക്കുനിര്‍ത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും , ഇത് നിഷ്പക്ഷ മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഏ കെ ശ്രീകുമാർ കുറ്റപ്പെടുത്തി.