play-sharp-fill
അഭിഭാഷകനും മെത്രാനും മാത്രമല്ല പോലീസ് ഹൈടെക് സെല്ലിൽ  ജോലി ചെയ്തയാൾക്കും കള്ളൻ കൊടുത്തത് എട്ടിൻ്റെ പണി;   ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിന് ഇരയായി പൊലീസ് ഹൈടെക് സെല്‍ മുൻ ഉദ്യോഗസ്ഥനും ; അസി. കമൻഡാൻ്റ് സ്റ്റാര്‍മോന്‍ പിള്ളയ്ക്ക് നഷ്ടമായത് 7 ലക്ഷം രൂപ

അഭിഭാഷകനും മെത്രാനും മാത്രമല്ല പോലീസ് ഹൈടെക് സെല്ലിൽ ജോലി ചെയ്തയാൾക്കും കള്ളൻ കൊടുത്തത് എട്ടിൻ്റെ പണി; ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിന് ഇരയായി പൊലീസ് ഹൈടെക് സെല്‍ മുൻ ഉദ്യോഗസ്ഥനും ; അസി. കമൻഡാൻ്റ് സ്റ്റാര്‍മോന്‍ പിള്ളയ്ക്ക് നഷ്ടമായത് 7 ലക്ഷം രൂപ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സൈബർ തട്ടിപ്പിൽ നിന്നാർക്കും ഇളവില്ല. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്ന് വീണ്ടും വ്യക്തമാകുന്നു. ഏറ്റവും ഒടുവിൽ പണി കിട്ടിയത് പോലീസ് ഹൈടെക് സെല്ലിൽ ജോലിചെയ്ത് പരിചയമുള്ള അസിസ്റ്റൻ്റ് കമൻഡാൻ്റ് സ്റ്റാർമോൻ പിള്ളയെന്ന ഉദ്യോഗസ്ഥനാണ്.

ഇൻസ്പെക്ടറായിരിക്കെ ദീർഘകാലം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെല്ലിൻ്റെ ചുമതലക്കാരൻ ആയിരുന്നു. അസി. കമൻഡാൻ്റ് റാങ്കിലേക്ക് പ്രമോഷൻ കിട്ടിയപ്പോഴാണ് സ്ഥാനമൊഴിഞ്ഞ് വനിതാ ബറ്റാലിയൻ്റെ ചുമതലയിലേക്ക് മാറിയത്. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അർഹനായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈൻ ട്രേഡിങ്ങിലാണ് ഏഴുലക്ഷം പോയത്. തട്ടിപ്പ് ബോധ്യപ്പെട്ടയുടൻ പരാതി നൽകി കൊല്ലം പോലീസ് കേസ് റജിസ്റ്റർ ചെയ്തതിനാൽ തുകയിൽ പകുതിയിലേറെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. പോലീസ് സൈബർ ഡിവിഷൻ്റെ ഇടപെടലിൽ രണ്ടരലക്ഷത്തിൻ്റെ ഇടപാട് ബ്ലോക്കുചെയ്തു.

കൂടാതെ മലപ്പുറത്തെ ഒരു എടിഎമ്മിൽ നിന്ന് തട്ടിപ്പുകാർ പണം പിൻവലിക്കാൻ ശ്രമിച്ചത് തിരിച്ചറിഞ്ഞതും രക്ഷയായി. ഇവിടെ നിന്നൊരാളെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞതിനാൽ ഈ തുകയും തിരികെ കിട്ടാനാണ് സാധ്യത. ഇയാളെ ഉടൻ കൊല്ലത്തേക്ക് എത്തിക്കും.

സിബിഐ അടക്കം കേന്ദ്ര ഏജൻസികളുടെ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്ന പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാറിന് ഈയിടെ സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ടത് 80 ലക്ഷത്തിലേറെ രൂപയാണ്. പ്രമുഖ ചിന്തകനും ഇടത് സഹയാത്രികനുമായ യാക്കോബായ സഭാ മുൻ മെത്രാൻ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് കഴിഞ്ഞയാഴ്ച നഷ്ടമായത് 15 ലക്ഷം രൂപയാണ്.