
സ്വന്തം ലേഖകൻ
ബാങ്ക് അക്കൗണ്ട്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, മറ്റ് ഒഫിഷ്യല്‍ ഡാറ്റകള്‍ എല്ലാം ഇന്ന് ഓണ്‍ലൈനായി സൂക്ഷിക്കുന്ന ശീലം ഒട്ടുമിക്ക ആളുകളുമുണ്ട്. പണമിടപാടുകള്‍ ഉള്‍പ്പടെ ഇന്ന് ഓണ്‍ലൈനാണ്.വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിര്‍ജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകള്‍. 3,339 സിംകാര്‍ഡുകളും റദ്ദാക്കി.
കൊവിഡിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് കേസുകളില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും പലരില്‍ നിന്നും വാടകക്കെടുത്തവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് സൈബര്‍ പൊലീസ് ബോധവല്‍ക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വര്‍ധന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈബര്‍ പൊലിസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്ന സംഘങ്ങളെ കുറിച്ചു ഉള്‍പ്പെടെ പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയാത്മക ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന