സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കലും ഭീഷണിപ്പെടുത്തലും ഇനി വേണ്ട, പൊലീസിന്റെ പിടി വീഴും ; പൊലീസ് ആക്ട് ഭേദഗതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ
തിരുവനന്തപുരം:സമൂഹമാധ്യങ്ങളിലൂടെ അധിക്ഷേപിച്ചാൽ ഇനി പൊലീസിന്റെ പിടി വീഴും. പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ നടപടി എടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന ആക്ഷേപം വ്യാപകമായി ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രി സഭ പുതിയ തീരുമാനിച്ചിരിക്കുന്നത്. 2020 ഐടി ആക്ടിലെ 66 A 2011 പൊലീസ് ആക്ടിലെ 118 എന്നിവ സുപ്രീംകോടതി നേരത്തെ റദ്ദ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാൻ നിയമം ദുർബലം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ തീരുമാനം എടുത്തിരിക്കുന്നത്. നിലവിൽ 2011ലെ പോലീസ് ആക്ട് ഭേദഗതി ചെയ്യാനാണ് തീരുമാനം.
118 A വകുപ്പ് കൂട്ടിച്ചേർക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ഇതോടെ ഇത് സംബന്ധിച്ച് ് കേസെടുക്കാൻ പൊലീസിന് അധികാരം ലഭിക്കും.
അതേസമയം മലയാള സിനിമാ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായ അശ്ലീല പ്രചാരണം വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നത്.
സോഷ്യൽ മീഡിയയിലൂടെയുള്ള അതിക്ഷേപങ്ങളിൽ നടപടിയെടുക്കാൻ പൊലീസ് ആക്ടിൽ വകുപ്പില്ലെന്ന അധികാരികളുടെ നിലപാട് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. പരാതിക്ക് നടപടിയില്ലെന്ന് കാണിച്ച് സൈബർ ആക്രമണത്തിന് ഇരയായവരും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.