video
play-sharp-fill

അയച്ച പാഴ്‌സലില്‍ മയക്കു മരുന്ന്‌; വാട്‌സ് ആപ്പിലൂടെ അറസ്‌റ്റ്; ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ബോണസ്‌; ജനങ്ങളെ വിറപ്പിച്ചു പണം തട്ടുന്ന സൈബര്‍ തട്ടിപ്പ്‌ കോട്ടയം ജില്ലയിൽ സജീവം; കരുതലില്ലെങ്കില്‍ കാശു പോകുമെന്ന് മുന്നറിയിപ്പ്…!

അയച്ച പാഴ്‌സലില്‍ മയക്കു മരുന്ന്‌; വാട്‌സ് ആപ്പിലൂടെ അറസ്‌റ്റ്; ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ബോണസ്‌; ജനങ്ങളെ വിറപ്പിച്ചു പണം തട്ടുന്ന സൈബര്‍ തട്ടിപ്പ്‌ കോട്ടയം ജില്ലയിൽ സജീവം; കരുതലില്ലെങ്കില്‍ കാശു പോകുമെന്ന് മുന്നറിയിപ്പ്…!

Spread the love

കോട്ടയം: വാട്‌സ് ആപ്പിലൂടെ അറസ്‌റ്റ്, അയച്ച പാഴ്‌സലില്‍ മയക്കു മരുന്ന്‌, ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ബോണസ്‌.

ഉപയോക്‌താക്കളെ കിടുക്കുന്ന സന്ദേശങ്ങളുമായി സൈബര്‍ ഇടത്തില്‍ പുതുകാലത്ത്‌ പുതു തട്ടിപ്പുകള്‍. ജാഗ്രതയില്ലെങ്കില്‍ കാശു പോകുമെന്ന മുന്നറിയിപ്പുമായി പോലീസ്‌.

കീശ ചോരുന്ന പലരും നാണക്കേടിനാല്‍ പുറത്തുപറയാത്തതിനാല്‍ തട്ടിപ്പുകളുടെ എണ്ണം പെരുകുന്നു.
ഫോണ്‍ കോള്‍ അറസ്‌റ്റില്‍
നഷ്‌ടം എട്ടുലക്ഷം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണ്‍ കോള്‍ വഴിയുള്ള അറസ്‌റ്റാണ്‌ പുതിയ തട്ടിപ്പു രീതി. നിങ്ങളുടെ പേരില്‍ വിദേശത്തേക്ക്‌ ഒരു പാഴ്‌സല്‍ അയച്ചിട്ടുണ്ടെന്നും ഇതിനുള്ളില്‍ മയക്കുമരുന്ന്‌ പോലുള്ള ലഹരി വസ്‌തുക്കള്‍ ഉള്ളതായി മുംബൈ പോലീസ്‌ കണ്ടെത്തിയെന്നുമാകും കോള്‍. നിങ്ങള്‍ക്ക്‌ രക്ഷപെടാന്‍ കഴിയില്ലെന്ന തരത്തിലാകുമെന്ന്‌ പറയുന്നതോടെ കോള്‍ എടുക്കുന്നയാള്‍ സമര്‍ദത്തിലാകും.

ഉടന്‍തന്നെ മറ്റൊരു വീഡിയോ കോളില്‍് പോലീസ്‌ ഉദ്യോഗസ്‌ഥന്റെ യൂണിഫോമില്‍ ഒരാള്‍ എത്തും. നിങ്ങള്‍ വീടുവിട്ട്‌ വെളിയില്‍ പോകാന്‍ പാടില്ല ഇത്‌ നിങ്ങളെ അറസ്‌റ്റ് ചെയ്യാനുള്ള വാറണ്ടാണ്‌. ആ വാറന്റിനുള്ളില്‍ പേരും അഡ്രസും, മറ്റു വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

നിങ്ങളെ അറസ്‌റ്റ് ചെയ്യാതിരിക്കണമെങ്കില്‍ ഉടന്‍ തന്നെ പണം ഞങ്ങള്‍ക്ക്‌ അയച്ചുതരിക.
എന്നുപറയുന്നതോടെ, മാനസിക സമ്മര്‍ദത്തില്‍ പെടുന്നയാള്‍ പറഞ്ഞ അക്കൗണ്ടിലേക്ക്‌ പണം അയച്ചു നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്‌കനില്‍ നിന്നു തട്ടിപ്പുകാര്‍ എട്ടു ലക്ഷത്തോളം രൂപയാണ്‌ തട്ടിയെടുത്തത്‌.
തുടര്‍ന്ന്‌ അന്വേഷണസംഘം ഇയാളെ തെലുങ്കാനയില്‍നിന്നു പിടികൂടുകയായിരുന്നു.