പണം മുടക്കാൻ തയാറായാല്‍ ആര്‍ക്കുവേണെമെങ്കിലും ആരുടേയും ലൈവ് ലൊക്കേഷൻ, കോള്‍ വിവരങ്ങള്‍ ഹാക്കിങ് വഴി എടുത്ത് നല്‍കാമെന്ന് പരസ്യം; 23 കാരൻ അറസ്റ്റില്‍

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹാക്കിങ് വഴി വിവരങ്ങള്‍ ചോർത്തി നല്‍കാമെന്ന് പരസ്യം നല്‍കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ കോട്ടമുകള്‍ സ്വദേശിയായ 23 കാരനായ ജോയല്‍ ആണ് അറസ്റ്റിലായത്.

video
play-sharp-fill

കേന്ദ്ര ഏജന്‍സികളുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട്‌ ദിവസം മുമ്പ് പത്തനംതിട്ട പോലീസ് ജോയലിനെ അറസ്റ്റ് ചെയ്തത്.

പണം മുടക്കാൻ തയാറായാല്‍ ആര്‍ക്കുവേണെമെങ്കിലും ആരുടേയും ലൈവ് ലൊക്കേഷൻ കോള്‍ വിവരങ്ങള്‍ ഹാക്കിങ് വഴി എടുത്ത് നല്‍കാം എന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പറയുന്ന വീഡിയോ പരസ്യം ചെയ്തതിന് പിന്നാലെയാണ് സൈബർ പോലീസ് പ്രതിയെ പിടികൂടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോയല്‍ ഹൈദരാബാദിലെ സ്വകാര്യ ഡിക്റ്റക്ടീവ് ഏജന്‍സിക്ക് വേണ്ടി ജോലിചെയ്യുന്ന ആളായിരുന്നു. പരസ്യം ചെയ്തത് പോലെ ചിലർക്ക് ഫോണ്‍ ഹാക്ക് ചെയ്ത് നല്‍കിയിട്ടും ഉണ്ട്.

ചിലയുവാക്കള്‍ തങ്ങളുടെ കമിതാക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. ഇയാളെ കേന്ദ്ര ഏജന്‍സികളും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. അതുപോലെ ഇയാളുടെ സേവനം തേടിയവര്‍ ആരൊക്കെയെന്ന് അന്വേഷിക്കുന്നതും ഉണ്ട്.