
ആലപ്പുഴ: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി പുരോഹിതനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.
തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി അജിത് കുമാറാണ് പിടിയിലായത്. എറണാകുളം സ്വദേശിയായ പുരോഹിതനെ ഇ- മെയിലിലൂടെ ഭീഷണിപ്പെടുത്തിയ ഇയാളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2024 മാർച്ചിലായിരുന്നു സംഭവം. പരാതിയെത്തുടർന്ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പി കെ എല്‍ സജിമോന്‍റെ നിർദേശ പ്രകാരമായിരുന്നു അന്വേഷണം. കോടതിയുടെ നിർദേശ പ്രകാരം പ്രതി സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഹാജരായതിനെത്തുടർന്നാണ് അറസ്റ്റ്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group