
യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ; കസ്റ്റഡിയിൽ എടുക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തു നായ്ക്കളെ അഴിച്ചുവിട്ട് പ്രതി; കോഴിക്കോട് സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്; ഓൺലൈൻ ടാസ്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്
കോഴിക്കോട്: കോഴിക്കോട് യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ആദ്യം ചെറിയ തുകകളും പിന്നീട് വലിയ തുകകളും യുവതി അയച്ചുനൽകി. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
അത്തോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് റൂറൽ സൈബർ ക്രൈം പോലീസിന് കൈമാറുകയായിരുന്നു. വിശ്വനാഥനെ കസ്റ്റഡിയിലെടുക്കാൻ ചെന്നൈയിലെ വീട്ടിൽ എത്തിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്ത് നായ്ക്കളെ അഴിച്ച് വിട്ട് പ്രതി പ്രകോപനം സൃഷ്ടിച്ചിരുന്നു. പിന്നീട് വീണ്ടും ഒരു സംഘം പോയി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ നഷ്ടമായ തുകയിൽ നിന്നും 3,12,000/- രൂപ പ്രതിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവം; കേസെടുത്ത് പോലീസ്; ഇടവക വികാരി ഒളിവിൽ
സ്വന്തം ലേഖകൻ
കന്യാകുമാരി: യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും പുറത്തായ സംഭവത്തിൽ പെണ്‍കുട്ടിയുടെ പരാതിയിൽ കന്യാകുമാരിയിലെ ഇടവക വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)ക്കെതിരെയാണ് കേസെടുത്തത്.
വികാരി ലൈംഗികമായ രീതിയില്‍ ശല്യം ചെയ്തതായി കന്യാകുമാരി ജില്ലയിലെ പതിനെട്ടുകാരിയായ വിദ്യാര്‍ത്ഥിനിയാണ് പരാതി നല്‍കിയത്. സൈബര്‍ ക്രൈം പോലീസ് അഞ്ചു വകുപ്പുകള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ പുറത്തായതോടെ വികാരി ഒളിവില്‍ പോയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ ഒളിവിലാണ്. കളിയിക്കാവിളയ്ക്ക് സമീപം ഫാത്തിമ നഗര്‍ സ്വദേശിയായ വൈദികനും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്ട്‌സ്‌ആപ്പ് വീഡിയോയുമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇതിനു ശേഷമാണു ഇയാള്‍ ഒളിവില്‍ പോയത്.
കുറച്ചു ദിവസം മുമ്പ് ബെനഡിക്‌ട് ആന്റോ ഒരു സംഘം ആളുകള്‍ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓസ്റ്റിന്‍ ജിനോ എന്ന നിയമ വിദ്യാര്‍ത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓസ്റ്റിന്‍ ജിനോയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് തന്റെ മകനെതിരെ വൈദികന്‍ കള്ളക്കേസ് നല്‍കിയതായി പരാതി നല്‍കി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനം നല്‍കിയിരുന്നു.
ബെനഡിക്‌ട് ആന്റോ പല യുവതികളോടും അശ്ളീല സംഭാഷണങ്ങളിലും അയക്കുന്ന ആളാണ്. ഇയാള്‍ യുവതികളുമായും വാട്സാപ്പ് ചാറ്റിലും കോളിലും ഇത്തരം സംഭാഷണങ്ങള്‍ പതിവായിരുന്നു എന്നാണ് സൂചന. തന്റെ മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാര്‍ത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങള്‍ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകര്‍ത്തിയതായും ഓസ്റ്റിന്‍ ജിനോയുടെ അമ്മ പറഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.