ഫെയ്സ് ബുക്കും വാട്സപ്പും തുറന്നാലുടൻ അശ്ശീല സന്ദേശം ..! രണ്ടായിരത്തോളം സ്ത്രീകൾക്ക് മെസഞ്ചർ വഴിയും വാട്സപ്പ് വഴിയും അശ്ലീല സന്ദേശം അയച്ച പ്രതി പിടിയിൽ
തേർഡ് ഐ ക്രൈം
മഞ്ചേരി: ഏത് സ്ത്രീകൾ എപ്പോൾ സോഷ്യൽ മീഡിയ അക്കൗണ്ട് തുറന്നാലും ഉടനെത്തും സനോജിൻ്റെ അശ്ശീല സന്ദേശം. ബ്ളോക്ക് ചെയ്യുന്നവരുടെ അക്കൗണ്ട് മറ്റൊരു വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പിൻ തുടരും. ഇത്തരത്തിൽ , രണ്ടായിരത്തോളം സ്ത്രീകളെ വാട്സ്ആപ് വഴിയും ഫേസ്ബുക്ക് വഴിയും ശല്യം ചെയ്ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 2000ഓളം സ്ത്രീകളെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ലീല സന്ദേശങ്ങളും ചാറ്റുകളുമായി ശല്യപ്പെടുത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒടുവില്‍ അതേവഴി തന്നെ താനൂര്‍ പൊലീസ് തെരഞ്ഞെടുത്തു. സ്ത്രീയാണെന്ന വ്യാജേന നാല് ദിവസം ചാറ്റ് ചെയ്ത് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ഫോണില്‍നിന്ന് ഫേസ്ബുക്ക് മെസഞ്ചര്‍ വഴി വിവിധ ജില്ലകളിലെ സ്ത്രീകളെ ശല്യപ്പെടുത്തിയതായി കണ്ടെത്തി.
സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ശല്യം ചെയ്യുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും താനൂര്‍ സി.ഐ പി. പ്രമോദ് പറഞ്ഞു. സീനിയര്‍ സി.പി.ഒ സലേഷ് കാട്ടുങ്ങല്‍, സി.പി.ഒ വിമോഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.