സൈബർ തട്ടിപ്പുകാരെ വലയിലാക്കാൻ ‘ഓപ്പറേഷൻ സൈ ഹണ്ട്’; കോട്ടയത്ത് 102 ഓളം റെയ്ഡുകൾ നടന്നു.15 കേസുകൾ രജിസ്റ്റർ ചെയ്തു;9 പേരെ അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം: സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസ് നടത്തുന്ന ഓപ്പറേഷൻ സൈ ഹണ്ടിൽ ജില്ലയിലാകെ 102 ഓളം റെയ്ഡുകൾ നടന്നു. 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. 9 അറസ്റ്റുകൾ നടന്നു.

സംസ്ഥാന വ്യാപകമായി സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാനും തട്ടിപ്പ് നടത്തിയവരെ കണ്ടെത്താനും ഇരകൾക്ക് നഷ്ടപ്പെട്ട പണം കണ്ടെത്തി നൽകാനുമാണ് പൊലീസിന്‍റെ ഓപ്പറേഷൻ സൈ ഹണ്ട്. സൈബർ കുറ്റ കൃത്യങ്ങൾക്കായി ഉപയോഗിച്ച അക്കൗണ്ടുകൾ പൊലീസ് കണ്ടെത്തി.

ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് എ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം കോട്ടയം സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്‌.ഓ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സൈബർ എക്സ്പേർട്ടുകൾ ഓപ്പറേഷന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം വെസ്റ്റ്,ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ വരും ദിവസങ്ങളിലും നടക്കും.

സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ, സംശയം തോന്നുകയോ ചെയ്താൽ എത്രയും പെട്ടെന്ന് സൈബർ ഹെൽപ്പ് ലൈൻ 1930 നമ്പറിൽ അറിയിക്കാൻ പോലീസ് മുന്നറിയിപ്പ് നൽകി