
സ്വന്തം ലേഖകൻ
പാലാ : പോലീസിന്റെ സൈബർ സെക്യൂരിറ്റി വിഭാഗത്തിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പാലാ ഐ.ഐ.ഐ.റ്റി യിൽ ആരംഭിച്ച ഹ്രസ്വകാല ട്രെയിനിങ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ് നിർവഹിച്ചു.
പാലാ ഐ.ഐ.ഐ.റ്റി യിൽ വച്ച് നടന്ന ചടങ്ങിൽ ഡോക്ടർ രാജീവ് വി. ധരസ്കർ ( director IIIT kottayam), അരവിന്ദ്കുമാർ ( റിട്ടയേർഡ് കേണൽ, ഡയറക്ടർ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ I4C), ഡോക്ടർ പഞ്ചമി.വി (Hod of CSE cyber security ) ഡോക്ടർ എം.രാധാകൃഷ്ണൻ (registrar IIIT kottayam) എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറുമാസം നീണ്ടുനിൽക്കുന്ന ഹ്രസ്വകാല കോഴ്സിൽ 30 പോലീസ് ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്. ഇതിൽ എട്ടു പേർ കേരളത്തിൽ നിന്നും, മറ്റുള്ളവർ അന്യസംസ്ഥാനത്തിൽ നിന്നുള്ളവരുമാണ്.