ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈൽ നമ്പര്‍ ഉപയോഗിച്ച് കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം; സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം തുടങ്ങി

Spread the love

കണ്ണൂർ: ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈൽ നമ്പര്‍ ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ട് ഉണ്ടാക്കിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ സൈബർ ആക്രമണം നടത്തിയ സംഭവത്തിൽ മൈസൂരു പൊലീസ് അന്വേഷണം തുടങ്ങി.

video
play-sharp-fill

മൈസൂരുവിൽ താമസിക്കുന്ന യുവതി പത്തു വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്നത് വിദേശത്തു ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള ഫോണ്‍ നമ്പറാണ്. ഈ നമ്പര്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ‘കുണ്ടറ ബേബി’ എന്ന ഫെയ്‌സ്ബുക് ഐഡിയില്‍ നിന്നാണ് വേണുഗോപാലിനെതിരെ നിരന്തരം സൈബർ ആക്രമണം നടന്നത്. യുവതിയുടെ പരാതിയിലാണ് കേസ്.

അന്വേഷണത്തിൽ, ഇരിക്കൂർ സ്വദേശിനിയുടെ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് ഉണ്ടാക്കിയത് എന്നു കണ്ടെത്തി. ഈ അക്കൗണ്ടിനെക്കുറിച്ച് യുവതിക്ക് അറിയില്ലായിരുന്നു. തുടർന്നാണ് യുവതി മൈസൂരു പൊലീസിൽ പരാതി നൽകിയത്.
ഫെയ്സ്ബുക് പേജ് നീക്കം ചെയ്യണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group