തിരക്കുകൾക്കിടയിലും അദ്ദേഹം വന്നു; ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതില്‍ കാര്യമില്ല; നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിൽ വിമർശനവുമായി പി രാജീവ്

Spread the love

കൊച്ചി: നടന്‍ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണമെന്ന വാദത്തെ തള്ളി മന്ത്രി പി രാജീവ്.

video
play-sharp-fill

മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച്‌ ലോകം അറിഞ്ഞു. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ടൗണ്‍ഷിപ്പിലേക്ക് എത്തിയെന്നതാണ് പ്രധാനം. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതില്‍ കാര്യമില്ല എന്നായിരുന്നു പി രാജീവിന്റെ പ്രതികരണം.

മമ്മൂട്ടിയെപ്പോലെ മഹാനായ ഒരു നടന്‍ തിരക്കുകള്‍ക്കിടയിലും വയനാട്ടില്‍പ്പോയി അത് കാണണമെന്ന് തോന്നുന്ന മഹത്തായ മാതൃക നമുക്ക് ലോകത്തിന് മുന്നില്‍ കാഴ്ച വെയ്ക്കാന്‍ കഴിഞ്ഞില്ലേ. അതല്ലേ പ്രധാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തോട് ‘ചിലര്‍ അങ്ങനെ പ്രതികരണം നടത്തി. അദ്ദേഹത്തെപ്പോലൊരാള്‍ അവിടെപോയതോടുകൂടി ലോകത്തിന് മുന്നില്‍ പദ്ധതിക്ക് കുറച്ചുകൂടി വിസിബിലിറ്റി വന്നിരിക്കുന്നു. അങ്ങനെ വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ തോന്നിയതില്‍ മമ്മൂട്ടിയോട് കേരളം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയാണ്.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അദ്ദേഹത്തെ അനുഗമിച്ച സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീക്കിനോട് അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇടതുപക്ഷ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും മമ്മൂട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞൂവെന്ന് വെച്ച്‌ ഉടന്‍ തന്നെ ആക്രമണം എന്നുപറഞ്ഞ് ഇറങ്ങേണ്ടതില്ല’, എന്നായിരുന്നു പി രാജീവിനെതിരായ വാക്കുകള്‍.