video
play-sharp-fill
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തുകളയാമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ; മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച ജീവനക്കാരനോട് വിശദീകരണം തേടിയെന്ന് ദേശാഭിമാനി എഡിറ്റർ.പി.രാജീവ്

മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തുകളയാമെന്ന നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ; മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച ജീവനക്കാരനോട് വിശദീകരണം തേടിയെന്ന് ദേശാഭിമാനി എഡിറ്റർ.പി.രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തു കളയാമെന്ന നിലപാട് ഇതുവരെ താൻ സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറച്ച് ദിവസങ്ങളായി മാധ്യമപ്രവർത്തകർക്ക് നേരെ സിപിഎം സൈബർ സഖാക്കളുടെ ആക്രമണങ്ങളെ കുറിച്ച് വാർത്താസമ്മേളത്തിൽ മാധ്യമപ്രവർകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

മാധ്യമപ്രവർത്തകരുമായിപള്ള സംവാദങ്ങൾ അനാരോഗ്യകരമായ തലത്തിലേക്ക് പോകരുതെന്നും ആരോഗ്യപരമായി ചർച്ചകൾ മാത്രമായിരിക്കണം മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമപ്രവർത്തകർ തനിക്കെതിരേ വ്യക്തിപരമായി തിരിഞ്ഞുവെന്ന് പറഞ്ഞിട്ടില്ല. താൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. സൈബർ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം ദേശാഭിമാനിയിലെ ജീവനക്കാരൻ മാധ്യമപ്രവർത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ജീവനക്കാരനെ തള്ളി എഡിറ്റർ.പി.രാജീവ് രംഗത്ത് എത്തി. സംഭവത്തിൽ ജീവനക്കാരനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കി.