മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരനെതിരെയുള്ള സൈബര്‍ ആക്രമണം; കേസെടുത്ത് പൊലീസ്

Spread the love

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്. പുന്നപ്ര പൊലീസാണ് കേസെടുത്തത്.

video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയന് ജി സുധാകരന്‍ അയച്ചതെന്ന പേരില്‍ ഒരു വ്യാജ കവിത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ ജി സുധാകരന്‍ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

തന്റെ പേരില്‍ വ്യാജ കവിത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ജി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജി സുധാകരന് കവിത അയച്ചു നല്‍കിയ സുഹൃത്തിന്റെയും വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ വ്യാജ കവിത പ്രചരിപ്പിച്ചവരുടെയും വിശദമായ മൊഴി എടുക്കും. കവിതയുടെ ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.