ഭർത്താവ് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു, ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം, മൃതദേഹം കാണാൻ പോലും ഖദീജ എത്തിയില്ല, തെളിവുകളുമായി പൊലീസ്

Spread the love

മലപ്പുറം: മകനെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അഡൽറ്റ് വെബ്‌സീരിസ് നടിയായ ദിയ ഗൗഡ എന്ന ഖദീജയ്ക്കു നേരെ സൈബർ ആക്രമണം. മകന്റെയും ഭർത്താവിന്റെയും മരണത്തിനു കാരണക്കാരി ദിയ ഗൗഡ ആണെന്നാണ് സോഷ്യൽമീഡിയ ഒന്നടങ്കം ആരോപിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഖദീജയുടെ ഭർത്താവായ ഷെരീഫിനേയും നാലുവയസ്സുള്ള മകൻ അൽ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഭാര്യയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

വരാപ്പുഴ മണ്ണുംതുരുത്തിലെ വാടക വീട്ടിലായിരുന്നു സംഭവം. ഷെരീഫിന്റെയും ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മരിക്കുന്നതിന് മുൻപ് ഇയാൾ ഖദീജയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖദീജ എന്ന ദിയ ഈ വിവരം അയൽവാസിയേയും സുഹൃത്തിനേയും അറിയിച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാൻ ഖദീജ എത്തിയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. താനും മകനും ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഖദീജയെ വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങൾ ഷെരീഫ് അയച്ചുനൽകിയതിന്റെ തെളിവ് പൊലീസ് ശേഖരിച്ചിട്ടുണ്ട്.