കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും പൊലീസ് റെയ്ഡ്; ഷൈനിന്റെ പരാതിയിൽ നടപടി; സൈബർ ആക്രമണ കേസിൽ അറസ്റ്റിലായത് ഇന്നലെ

Spread the love

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ പരാതിയിൽ കെ എം ഷാജഹാന്റെ വീട്ടിൽ വീണ്ടും റെയ്ഡ് നടത്തി പൊലീസ്. എറണാകുളം സൈബർ പൊലിസാണ് പരിശോധന നടത്തുന്നത്. സൈബര്‍ ആക്രമണ കേസിൽ ഇന്നലെയാണ് ഷാജഹാൻ അറസ്റ്റിലായത്. ആക്കുളത്തെ വീട്ടിൽ നിന്നാണ് ഇന്നലെ കെ എം ഷാജഹാനെ ചെങ്ങമനാട് എസ്എച്ച്ഒ അറസ്റ്റ് ചെയ്തത്.

ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന്‍ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. പുതിയ വീഡിയോയുടെ പേരിലാണ് ഷാജഹാന്‍റെ അറസ്റ്റ്. കെ ജെ ഷൈനിന്‍റെ പേര് പറഞ്ഞ് ഷാജഹാൻ വീണ്ടും അധിക്ഷേപ പരാമർശം നടത്തിയിരുന്നു. ഇതിന് വീണ്ടും ഷൈൻ പരാതി നൽകിയിരുന്നു. റൂറൽ സൈബർ പൊലീസാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് കഴിഞ്ഞ ദിവസം ഷാജഹാൻ അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തിരുന്നു. ഷാജഹാന്‍റെ ഫോൺ അന്വേഷണ സംഘം നേരത്തെ പിടിച്ചെടുത്തിരുന്നെങ്കിലും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാർഡ് നൽകിയിരുന്നില്ല. കെ ജെ ഷൈനിന്‍റെ പേര് വീഡിയോയിൽ പരാമർശിച്ചിട്ടില്ലെന്ന നിലപാടാണ് അന്വേഷണസംഘത്തിന് മുന്നിൽ ഷാജഹാൻ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group