video
play-sharp-fill

തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടന്‍ മാറ്റണം; ടി. വി അനുപമക്കെതിരെ വര്‍ഗീയപരാമര്‍ശവുമായി ടി. ജി മോഹന്‍ദാസ്

തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടന്‍ മാറ്റണം; ടി. വി അനുപമക്കെതിരെ വര്‍ഗീയപരാമര്‍ശവുമായി ടി. ജി മോഹന്‍ദാസ്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : തൃശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി നിയമിക്കുന്നത്, അനുപമ ക്രിസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് സൈദ്ധാന്തികനായ ടി ജി മോഹന്‍ ദാസ് രംഗത്ത്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വരണാധികാരിക്ക് നേരെ സൈബര്‍ ആക്രമണവുമായി ബിജെപി രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് ടി വി അനുപമക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ടി ജി മോഹന്‍ദാസ് രംഗത്ത് വന്നിരിക്കുന്നത്. ടി വി അനപുമയുടെ ഫെയ്സ്ബുക്കില്‍ പേജില്‍ ശരണം വിളിയുടെ കമന്റുകളുടെ ഒരു വിഭാഗം പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വ്യക്തിഹത്യക്കാണ് മുതിരുന്നത്. അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്ന രീതിയിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും വ്യാപകമാകുന്നുണ്ട്. നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സ്ഥാനാര്‍ത്ഥിക്ക് കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം. കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്. ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ട്വീറ്റിന്റെ പൂര്‍ണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എപ്പോഴും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ സര്‍ക്കാര്‍ പ്രതിനിധിയാണ്. അതിനാല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. അനുപമ കൃസ്ത്യാനിയാണെങ്കില്‍ ഉടനെ മാറ്റേണ്ടതാണ്.