video
play-sharp-fill

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ മരണം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ മരണം: പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പരാതി ലഭിച്ച്‌ നാലു ദിവസമായിട്ടും പ്രതി അരുണ്‍ വിദ്യാധരനെ പിടികൂടാനാവാത്തത്തോടെയാണ് പൊലീസ് നടപടി. അരുണിന് വേണ്ടിയുള്ള തെരച്ചില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചു തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് കടുത്തുരുത്തി സ്വദേശി ആതിര ആത്മഹത്യ ചെയ്തത് ഞായറാഴ്ചയാണ്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പൊലീസിന് പ്രതിയെ പിടികൂടാനായിട്ടില്ല. അരുണ്‍ വിദ്യാധരന്‍ കോയമ്ബത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
പ്രതിയെ പിടികൂടാത്തതില്‍ ഇതിനോടകം പ്രതിഷേധം ശക്തമാണ്

Tags :