ആവേശം വാനോളം..! റസലും കമ്മിൻസും കാർത്തിക്കും ആഞ്ഞടിച്ചിട്ടും കൊൽക്കത്തയ്ക്ക് റൺമല കടക്കാനായില്ല; വഴിയിൽ മുടന്തി വീണ് ടീം കൊൽക്കത്ത

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: 31 അഞ്ചെന്ന നിലയിൽ തവിടുപൊടിയായ കൊൽക്കത്തയ്ക്ക് ഒരു രക്ഷകനുണ്ടായിരുന്നു ആന്ദ്രേ റസൽ. 22 പന്തിൽ മിന്നൽ വേഗത്തിൽ 54 റണ്ണടിച്ച റസലിന്റെ വെടിക്കെട്ടിന്റെ ഊർജം ഉൾക്കൊണ്ട് 34 പന്തിൽ ആറു സിക്‌സർ സഹിതം 66 റണ്ണടിച്ചു കൂട്ടിയ പാറ്റ് കമ്മിൻസിന്റെ പോരാട്ടം പക്ഷേ, അവസാന ഓവറിന്റെ ആദ്യ പന്തിൽ പാഴായി. ശാർദൂർ താക്കൂറിന്റെ ഷോട്ടിനെ ബൗണ്ടറിയിൽ നിന്നും ചഹർ നീട്ടിയെറിഞ്ഞപ്പോൾ ക്രിസിലെത്തും മുൻപ് പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ട്. ഇതോടെ തീർന്നു കൊൽക്കത്തയുടെ പോരാട്ട വീര്യം. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനാണ് ഇതോടെ അവസാനമായത്.

ടോസ് നേടിയ കൊൽക്കത്ത ആദ്യം ചെന്നൈയെ ഫീൽഡിംങിന് അയക്കുകയായിരുന്നു. 42 പന്തിൽ 64 റണ്ണുമായി രാജു ഗെയ്ക് വാദും, 60 പന്തിൽ 95 റണ്ണുമായി ഫാഫ് ഗുപ്ലിസും തകർത്താടി. പിന്നാലെ 12 പന്തിൽ മോയിൻ അലിയുടെ 25 ഉം, എട്ടു പന്തിൽ ധോണിയുടെ 17 ഉം കൂടി എത്തിയതോടെ മികച്ച സ്‌കോറിലേയ്ക്കു ചെന്നൈ കുതിച്ചു. അവസാന പന്ത് സിക്‌സിനു തൂക്കി ജഡേജ 220 എന്ന പടുകൂറ്റൻ റൺ മല കൊൽക്കത്തയ്ക്കു മുന്നിൽ വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടിയ്ക്കിറങ്ങിയ കൊൽക്കത്തയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പത്തിലായിരുന്നില്ല. 31 റൺസ് എടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കൊൽക്കത്ത കളഞ്ഞുകുളിച്ചത്. 1-1 (ശുഭ്മാൻ ഗിൽ, 0.4), 172 (നിതീഷ് റാണ, 2.5), 273 (ഓയിൻ മോർഗൻ, 4.3), 314 (സുനിൽ നരെയ്ൻ, 4.6), 315 (രാഹുൽ ത്രിപാഠി, 5.2 എന്നിവരാണ് പുറത്തായത്. ചെന്നൈ ബൗളർ ദീപക് ചഹാറിന്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് കൊൽക്കത്തയുടെ നട്ടെല്ലൊടിച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടുകൊടുത്ത ചഹാർ 4 വിക്കറ്റുകൾ സ്വന്തമാക്കി.

ആറാം വിക്കറ്റിൽ ഒത്തു കൂടിയ റസലിന്റെയും കാർത്തിക്കിന്റെയും ഉദ്ദേശം വ്യക്തമായിരുന്നു. കാർത്തിക്ക് രണ്ടു സിക്‌സും നാലു ഫോറും പറത്തിയപ്പോൾ, ആറു സിക്‌സും മൂന്നു ഫോറുമാണ് റസൽ പറപ്പിച്ചത്. സാം കറന്റെ പന്തിൽ ദിശ മനസിലാക്കാതെ ഒഴിഞ്ഞു മാറിയ റസലിന്റെ സ്റ്റമ്പ് തെറിച്ചത് കൊൽക്കത്തക്കാരെ ഞെട്ടിച്ചു. തൊട്ടു പിന്നാലെ കാർത്തിക്കും മടങ്ങി. ഇതോടെ തോൽവി ഉറപ്പിച്ച കൊൽക്കത്ത ഫാൻസിനെ പോലും ഞെട്ടിച്ച് കമ്മിൻസിന്റെ അഴിഞ്ഞാട്ടമായിരുന്നു.

അവസാന ഓവറിൽ 20 റൺ മാത്രമായിരുന്നു വേണ്ടിയിരുന്നത്. 18 ആം ഓവറിന്റെ അഞ്ചാം പന്തിൽ രണ്ടാം റണ്ണിനോടി വരുൺ ചക്രവർത്തി റണ്ണാട്ടായി. പിന്നാലെ എത്തിയ പ്രസിദ്ധ് കൃഷ്ണയോട് ടീം ആവശ്യപ്പെട്ട് ഒരു ബോൾ പിടിച്ചു നിൽക്കാൻ മാത്രമായിരുന്നു. അത് ഭംഗിയായ പ്‌സിദ്ധ് നിർവഹിക്കുകയും ചെയ്തു. അവസാന ഓവറിന്റെ ആദ്യ പന്ത് സ്‌ട്രെയിറ്റ് അടിച്ചകറ്റിയ കമ്മിൻസ് ഒരു റൺ ഓടിയെടുത്തെങ്കിലും രണ്ടാം റൺ പൂർത്തിയാക്കാൻ പ്രസിദ്ധിന് ആയില്ല. ക്രീസിന് വള്ളപ്പാടുകൾ അകലെ പ്രസിദ്ധ് നിൽക്കെ താക്കൂറിന്റെ സ്റ്റംമ്പിങ്. വിജയം ചെന്നൈയ്‌ക്കൊപ്പം.