
സഹോദരനുമായി വഴക്കിട്ടു; സെന്റ് ആൻസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു; മരിച്ചത് എസ്.എച്ച്.മൗണ്ട് സ്വദേശി
തേർഡ് ഐ ബ്യൂറോ
കോട്ടയം: സഹോദരനുമായി വഴക്കിട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു. എസ്.എച്ച് മൗണ്ട് പുല്ലാനപ്പള്ളിൽ മന്ന മറിയം തോമസാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. കോട്ടയം നഗരമധ്യത്തിലെ സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച പെൺകുട്ടി.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും സഹോദരനും തമ്മിൽ മൊബൈൽ ഫോണിൽ കളിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്നു കുട്ടി വീട്ടിലെ തന്റെ മുറിയ്ക്കുള്ളിൽ കയറി കതകടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര മണിക്കൂറോളം കഴിഞ്ഞിട്ടും കുട്ടിയുടെ ശബ്ദം കേൾക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. തുടർന്നു, ഉടൻ തന്നെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം കൊവിഡ് പരിശോധന പൂർത്തിയാക്കി ബുധനാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.