
പഞ്ചസാര അഥവാ ആഡഡ് ഷുഗര്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുള്ള ജീവിത ശൈലി ഇന്ന് ഒരു ട്രെൻഡ് ആയിരിക്കുകയാണ്.
ഇന്ന് അത് ഷുഗര്‍ കട്ട് അഥവാ ഷുഗര്‍ ഡിറ്റോക്‌സ് തുടങ്ങിയ പേരിലൊക്കെ ഇന്‍സ്റ്റഗ്രാമിലും വൈറലാണ്. മധുരം ഒഴിവാക്കാന്‍ പരിശ്രമിക്കുന്നവര്‍ താഴെപ്പറയുന്ന അബദ്ധങ്ങള്‍ പറ്റാതെ നോക്കണം.
ചില ഭക്ഷണങ്ങളില്‍ പഞ്ചസാര ഒളിഞ്ഞിരിക്കുന്നത് നാം ശ്രദ്ധിക്കാതെ പോകും. ഉദാഹരണത്തിന് കെച്ചപ്പുകള്‍, സോസുകള്‍, ചില ഇന്‍സ്റ്റന്റ് ബ്രേക്ക്ഫാസ്റ്റുകളായ കോണ്‍ഫ്‌ളേക്‌സുകള്‍, കടയില്‍ നിന്ന് വാങ്ങുന്ന പാക്കേജ് ഫ്രൂട്ട് ജ്യൂസുകള്‍, ഡയറ്റിന് വളരെ ഉത്തമമെന്ന് വിശ്വസിച്ച് വാങ്ങുന്ന ചില ഫ്‌ളേവേര്‍ഡ് യോഗേര്‍ട്ടുകള്‍ മുതലായവ ഇത്തരം ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയെ നമ്മുടെ വയറ്റിലെത്തിക്കുന്നവയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മധുരത്തിന്റെ പകരക്കാര്‍
പഞ്ചസാരയല്ലേ ഇടാന്‍ പാടില്ലാതുള്ളൂ എന്ന് വിശ്വസിച്ച് നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിലേറെ ശര്‍ക്കര, തേന്‍, കല്‍ക്കണ്ടം മുതലായവയൊക്കെ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുക തന്നെ ചെയ്യും. മധുരം തരുന്ന ഇത്തരം വസ്തുക്കളുടെ അളവ് പരമാവധി കുറയ്ക്കുകയാണ് വേണ്ടത്.
ആവശ്യത്തിന് ഫൈബറും പ്രോട്ടീനും കഴിക്കാത്തത്
മധുരം ഒഴിവാക്കുന്നതിനോടൊപ്പം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴിക്കുന്നത് ഫൈബര്‍ ശരീരത്തിലെത്താനും അതുവഴി പഞ്ചസാരയോടുള്ള കൊതി നിയന്ത്രിക്കാനുള്‍പ്പെടെ സഹായിക്കുന്നു. പ്രോട്ടീന്‍ കഴിക്കുന്നതും കൊതി നിയന്ത്രിക്കുകയും ദീര്‍ഘനേരം വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പഞ്ചസാര കുറച്ചുകൂടി എളുപ്പത്തില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
അമിതമായി കാര്‍ബോഹൈഡ്രേറ്റ്‌സ് കഴിക്കുന്നത്
പഞ്ചസാരയും മധുരപലഹാരങ്ങളും ഒഴിവാക്കി എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ അളവിലേറെ ചോറ് കഴിക്കാമെന്ന് കരുതരുത്. മധുരത്തിനൊപ്പം കാര്‍ബോഹൈഡ്രേറ്റ്‌സിന്റെ അളവ് കുറയ്ക്കുന്നതുവഴിയാണ് നിങ്ങള്‍ക്ക് ഷുഗര്‍ കട്ടിന്റെ പ്രയോജനങ്ങള്‍ പൂര്‍ണമായി ലഭിക്കുക.



