
വാഴക്കൂമ്പ് അഥവാ വഴക്കുടപ്പൻ വാഴപ്പഴത്തേക്കാൾ ഗുണമേറിയതാണ്. പല വിധത്തിലുള വിറ്റാമിനുകളും , ധാതുക്കളും അടങ്ങിയ വാഴക്കൂമ്പ് രോഗ പ്രതിരോധ ശേഷിയെ കൂട്ടുന്നതിലും മുൻപന്തിയിലാണ് .കാൻസർ ,പ്രമേഹം ,മാനസികസമ്മർദ്ദം എന്നിവയ്ക്കുള്ള ഉത്തമ പരിഹാര മാർഗം കൂടിയാണ് വാഴക്കൂമ്പ് .
കട്‌ലറ്റ് ഇഷ്ടമുള്ളവരായിരിക്കും നമ്മളില്‍ പലരും. ഇന്ന് നമുക്ക് വാഴക്കൂമ്പ് ഉപയോഗിച്ച് ഒരു കിടിലന്‍ കട്‌ലറ്റ് തയ്യാറാക്കിയാലോ ?
ആവശ്യമായ സാധനങ്ങൾ : വാഴക്കൂമ്പ് അറിഞ്ഞത് -ഒന്നരക്കപ്പ് , സവാള അറിഞ്ഞത് -കാൽ കപ്പ് , ഇഞ്ചി അറിഞ്ഞത് -ഒന്നര ടീസ്പൂൺ ,പച്ചമുളക് -ഒന്ന് , കറിവേപ്പില -രണ്ടു തണ്ട് ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കടല -കാൽ കപ്പ് , ഉരുളക്കിഴങ്ങ് അറിഞ്ഞത് -അര കപ്പ് , മുളക് പൊടി -അര ടീസ്പൂൺ , മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ ,മല്ലിപ്പൊടി -അറ ടീസ്പൂൺ ,ഗരം മസാല -അര ടീസ്പൂൺ , എണ്ണ – വറുക്കാൻ ,ഉപ്പ് -ആവശ്യത്തിന് ,റൊട്ടിപ്പൊടി,മുട്ട വെള്ള
-ആവശ്യത്തിന് .
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങും കടലയും വേവിക്കുക .രണ്ടും ഉടച്ചു എടുക്കുക .പാൻ ചൂടാക്കി അല്പം എന്ന ഒഴിച്ച് ഇഞ്ചി ,പച്ച മുളക് ,സവാള ,കറി വേപ്പില എന്നിവയിട്ട് വഴറ്റുക .മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ വഴറ്റിയ ശേഷം വാഴക്കൂമ്പ് ചേർക്കുക .
അല്പം വെള്ളം തളിച്ച് അടച്ചു വേവിക്കുക .ഇതിലേക്ക് കടലയും ഉരുളക്കിഴങ്ങും ചേർക്കുക .മുളക് പൊടി ,മഞ്ഞൾ പൊടി ,മല്ലിപ്പൊടി ,ഗരം മസാല ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കുക .ഇത് മുട്ട വെള്ളയിൽ മുക്കി റൊട്ടിപ്പൊടി തൂകി എണ്ണയിൽ വറുത്തെടുക്കുക .



