
കട്ലെറ്റുകൾ ഇഷ്ടമുള്ളവരാണ് മിക്കയാളുകളും.റസ്റ്റോറന്റ് സ്റ്റൈലിൽ ബീറ്റ്റൂട്ട് കട്ട്ലൈറ്റ് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
ബീറ്റ്റൂട്ട് ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
ക്യാരറ്റ് ചെറിയ ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
ഉരുളക്കിഴങ്ങ് രണ്ടെണ്ണം വേവിച്ച് ഉടച്ചത്
സവാള ഒന്ന് എണ്ണം ചെറിയ കഷണം ആയിട്ട് അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം
കറിവേപ്പില
ഇഞ്ചി ചെറിയ കഷ്ണം പൊടിയായിട്ട് അരിഞ്ഞത്
മഞ്ഞൾപൊടി 1/4 ടീസ്പൂൺ
മുളകുപൊടി 1-2 ടീസ്പൂൺ
ജീരകപ്പൊടി 1/4 ടീസ്പൂൺ
ഗരം മസാല ഒരു ടീസ്പൂൺ
നാരങ്ങാനീര് പകുതി നാരങ്ങാ പിഴിഞ്ഞതും
കോൺഫ്ലവർ 2- 3 ടേബിൾ സ്പൂൺ
ബ്രഡ് ക്രമ്പ്സ് ഒരു പിടി
ഉപ്പ് എണ്ണ ആവശ്യത്തിന്
പാനിൽ എണ്ണ ഒഴിച്ച് ചൂടായാൽ സവാള ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാം. ഇവ വഴന്നു വന്നാൽ പൊടികൾ ചേർക്കാം.
പച്ച കുത്ത് പോകുന്നവരെ പൊടികൾ മൂപ്പിച്ച് എടുക്കാം.
ശേഷം ക്യാരറ്റ് ബീറ്റ്റൂട്ട് എന്നിവ കൂടെ ചേർത്ത് അടച്ചുവെച്ച് വേവിക്കാം. മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ ഉടച്ചുവച്ച ഉരുളക്കിഴങ്ങും നാരങ്ങ നീരും ചേർത്ത് നന്നായി യോജിപ്പിക്കാം . ഫ്ലെയിം ഓഫ് ചെയ്യാം
മിക്സ് തണുത്ത് കഴിഞ്ഞാൽ ഇഷ്ടമുള്ള ഷേപ്പിൽ ഉണ്ടാക്കിയെടുക്കാം.