video
play-sharp-fill

കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും കടുംബവും ജീവനൊടുക്കിയ നിലയില്‍ കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും കടുംബവും ജീവനൊടുക്കിയ നിലയില്‍ കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

Spread the love

കൊച്ചി:കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറിന്റെയും കടുംബത്തെയും ജീവനൊടുക്കിയ നിലയില്‍ കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അമ്മ ശകുന്തളയുടെ ആത്മഹത്യയെ തുടർന്നുള്ള മനോവിഷമത്തിൽ മക്കളായ മനീഷും ശാലിനിയും മരിച്ചതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പരീക്ഷാ ക്രമക്കേട് കേസില്‍ മകളെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് അമ്മ ഭയന്നിരുന്നു.

ഇക്കാര്യം അമ്മ പങ്കുവെച്ചിരുന്നുവെന്ന് ഇളയ മകള്‍ മൊഴി നല്‍കി. അമ്മ ആത്മഹത്യ ചെയ്ത ശേഷമാണ് ഒരുമിച്ച്‌ ജീവനൊടുക്കാമെന്ന് സഹോദരനും സഹോദരിയും തീരുമാനിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ജാർഖണ്ഡിലേക്ക് പോകാൻ മനീഷ് വിജയ് ടിക്കറ്റ് എടുത്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 20ന് വ്യാഴാഴ്ചയാണ് മനീഷ് വിജയ്‌യേയും കുടുംബത്തേയും കാക്കനാട് ഈച്ചമുക്കിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലീവ് കഴിഞ്ഞിട്ടും മനീഷ് വിജയ് ഓഫീസില്‍ എത്താതായതോടെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷ് വിജയിയേയും സഹോദരിയേയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫോറന്‍സിക് സംഘവുമെത്തി പരിശോധിച്ചപ്പോഴാണ് അമ്മ ശകുന്തള അഗര്‍വാളിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടിലില്‍ ബെഡ് ഷീറ്റിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ചുറ്റും പൂക്കളും കുടുംബ ഫോട്ടോയും വെച്ചിരുന്നു. ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.