
കൊച്ചി : കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രഹസ്യ ഓപ്പറേഷനില്‍ പാലക്കാട് നിന്നും മലപ്പുറത്ത് നിന്നും പിടികൂടിയത് 3.30 ലക്ഷം വിദേശനിര്‍മിത ഇന്ത്യന്‍ വ്യാജ സിഗരറ്റുകള്‍.
വിപണിയില്‍ 61.50 ലക്ഷം രൂപ വരുന്നതാണ് ഈ സിഗരറ്റുകള്‍. നികുതിവെട്ടിക്കാന്‍ വന്‍തോതില്‍ വ്യാജ സിഗരറ്റ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
മലപ്പുറത്തുനിന്നും പാലക്കാടേക്ക് വിദേശനിര്‍മിത ഇന്ത്യന്‍ വ്യാജ സിഗരറ്റുകള്‍ വില്‍പ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ഒലവക്കോട് പുതുപരിയാരത്ത് ഒരു പിക് അപ്പ് വാന്‍ തടഞ്ഞ് പരിശോധിച്ചപ്പോള്‍ 15 കാര്‍ട്ടണ്‍ ബോക്സുകളില്‍നിന്ന് 1.50 ലക്ഷം വ്യാജ സിഗരറ്റുകള്‍ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


