കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒഴിവുകള്‍; അരലക്ഷം രൂപ വരെ ശമ്പളം വാങ്ങാം; അപേക്ഷ ഏപ്രില്‍ 30 വരെ

Spread the love

ഡൽഹി: കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചെന്നൈ യൂനിറ്റിലേക്ക് ഗ്രൂപ്പ് സി റിക്രൂട്ട്‌മെന്റ് നടക്കുന്നു. മറൈന്‍ വിങ്ങിലേക്ക് പത്ത് ഒഴിവുകളാണ് വന്നിട്ടുള്ളത്.

video
play-sharp-fill

ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 30 വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റംസ് വിഭാഗത്തില്‍ മറൈന്‍ റിക്രൂട്ട്‌മെന്റ്. ട്രേഡ്‌സ്മാന്‍, സീമെന്‍, ഗ്രീസര്‍ തസ്തികകളിലായി പത്ത് ഒഴിവുകളാണ് വന്നിട്ടുള്ളത്.

ട്രേഡ്‌സ്‌മെന്‍ 02
സീമെന്‍ 06
ഗ്രീസര്‍ 02
പ്രായപരിധി

ട്രേഡ്‌സ്മാന്‍ 25 വയസില്‍ കൂടരുത്. ഗവണ്‍മെന്റ് സെര്‍വെന്റ്‌സിന് 5 വര്‍ഷം ഇളവുണ്ട്.
സീമെന്‍& ഗ്രീസര്‍ 18നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത

ട്രേഡ്‌സ്‌മെന്‍

പത്താം ക്ലാസ് വിജയം. കൂടെ ഐ.ടി.ഐ (മെക്കാനിക്/ ഡീസല്‍/ ഫിറ്റര്‍/ ടര്‍ണര്‍/ വെല്‍ഡര്‍/ ഇലക്‌ട്രീഷ്യന്‍/ ഇന്‍സ്ട്രുമെന്റല്‍/ കാര്‍പെന്ററി). എഫ്‌ആര്‍പി ലാമിനേഷന്‍ & റിപ്പയര്‍, ഫസ്റ്റ് എയ്ഡ്/ ഫയര്‍ഫൈറ്റിങ് കോഴ്‌സ് എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണന.

സീമെന്‍

പത്താം ക്ലാസ് വിജയം. സീമെന്‍ഷിപ്പില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ഗ്രീസര്‍

പത്താം ക്ലാസ് വിജയം. കൂടെ സീ മെഷീനറി മെയിന്റനന്‍സില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്ബളം

ട്രേഡ്‌സ്‌മെന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം രൂപയ്ക്കും 63,200 രൂപയ്ക്കും ഇടയില്‍ ശമ്ബളം ലഭിക്കും.
സീമെന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപയ്ക്കും 56,900രൂപയ്ക്കും ഇടയില്‍ ശമ്പളം ലഭിക്കും.
ഗ്രീസര്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപയ്ക്കും 56,900രൂപയ്ക്കും ഇടയില്‍ ശമ്ബളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഫ്‌ലൈനായി അപേക്ഷിക്കണം. കസ്റ്റംസ് ചെന്നൈ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് മറൈന്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച്‌ ആവശ്യമായ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അറ്റാച്ച്‌ ചെയ്ത് സ്പീഡ് പോസ്റ്റായി കസ്റ്റംസ് കമ്മീഷണര്‍ (ചെന്നൈ) അഡ്രസിലേക്ക് അയക്കണം.

വിലാസം: THE ADDITIONAL COMMISSIONER OF CUSTOMS (ESTABLISHMENT),
OFFICE OF THE COMMISSIONER OF CUSTOMS (GENERAL),
2ND FLOOR, KRISHNA BLOCK, RAJAJI SALAI,
CHENNAI – 600001

വെബ്‌സൈറ്റ്: https://chennaicustoms.gov.in