
അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവനൊടുക്കിയതോ? കസ്റ്റംസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണത്തില്‍ അടിമുടി ദുരൂഹത; പോസ്റ്റുമോർട്ടം ഇന്ന്
കൊച്ചി: സെൻട്രല്‍ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനല്‍ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാള്‍ എന്നിവർ മരിച്ച സംഭവത്തില്‍ ദുരൂഹത അകലുന്നില്ല.
അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
എന്തിനാണ് ജീവനൊടുക്കിയതെന്ന കാര്യത്തിലും ഇനിയും വ്യക്തതയില്ല. മൂന്നുപേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെയാണ് കാക്കനാട് ഈച്ചമുക്കിലെ സെൻട്രല്‍ എക്സൈസ് ക്വാർട്ടേഴ്സിലെ 114-ാം നമ്പർ വീടിനുള്ളില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയില്‍ എഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന.