play-sharp-fill
മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മർദ്ദനമേറ്റ പാടുകൾ ഇല്ല; ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു

മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; മർദ്ദനമേറ്റ പാടുകൾ ഇല്ല; ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു

സ്വന്തം ലേഖകൻ

കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ.

ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ല. ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചു. കസ്റ്റഡിയിലായതിന്റെ സമ്മർദ്ദം മൂലമാകാം ഹൃദയാഘാതം ഉണ്ടായത് എന്നാണ് സംശയിക്കുന്നത്. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കൊച്ചി പൊലീസ് കമ്മീഷണർക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

ഇരുമ്പനം കർഷക കോളനിയിൽ ചാത്തൻവേലിൽ രഘുവരന്റെ മകൻ മനോഹരൻ (52) ആണ് ഇന്നലെ അർധരാത്രി മരിച്ചത്. ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ച് ശനിയാഴ്ച രാത്രി 8.45ഓടെയാണ് മനോഹരനെ കസ്റ്റഡിയിലെടുത്തത്.

ഇരുചക്ര വാഹനത്തിൽ വന്ന മനോഹരൻ പൊലീസ് കൈകാണിച്ചപ്പോൾ വണ്ടി നിർത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് മർദ്ദിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

എസ്‌ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന നടത്തിയിരുന്നത്. സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ജില്ലാ ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. മരിച്ച മനോഹരനെ മുഖത്തടിച്ച എസ്‌ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു.