
നെടുങ്കണ്ടം ഉരുട്ടിക്കൊല ജയിൽ വാർഡനെ പിരിച്ചു വിട്ടു. പ്രിസൺ ഓഫീസറെ സസ്‌പെൻഡ് ചെയ്തു : നടപടി ജയിൽ വകുപ്പിലേക്കും
സ്വന്തം ലേഖകൻ
ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡെപ്യൂട്ടി പ്രസൺ ഓഫീസർ വാസ്റ്റിൻ ബോസ്‌കോയെ സസ്പെൻഡ് ചെയ്തു. താൽക്കാലിക വാർഡൻ സുഭാഷിനെ പിരിച്ചുവിട്ടു. ജയിൽ ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഡിഐജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പോലീസ് കസ്റ്റഡിയിൽ നിന്നും അവശനിലയിലെത്തിയ പ്രതിക്ക് അടിയന്തര
വൈദ്യസഹായം നൽകിയില്ല. പ്രതിയുടെ ആരോഗ്യസ്ഥിതി മേലുദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0