ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവം; കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തല്‍

Spread the love

തിരുവനന്തപുരം: ദളിത് സ്ത്രീ ബിന്ദുവിനെ വ്യാജമോഷണ കേസില്‍ കുടുക്കി പീഡിപ്പിച്ചതില്‍ കൂടുതല്‍ പൊലീസുകാർ കുറ്റക്കാരെന്ന് പ്രാഥമിക കണ്ടെത്തല്‍.

തിരുവനന്തപുരം കന്റോണ്‍മെന്റ് എസി നടത്തിയ അന്വേഷണത്തിലാണ് സസ്പെൻഷനിലായി എസ്‌ഐക്ക് പുറമേ രണ്ടുപേർക്ക് കൂടി വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയത്.

അനധികൃതമായി ബിന്ദുവിനെ കസ്റ്റഡിയില്‍ എടുക്കുകയും രാത്രി തെളിവെടുപ്പിന് കൊണ്ടുപോവുകയും ചെയ്ത രണ്ടു സിവില്‍ പോലീസ് ഓഫീസർക്ക് എതിരെയും നടപടി ഉണ്ടാകും. മോഷണക്കേസിലെ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കണ്ടത്തല്‍. റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ പരിശോധിച്ച ശേഷം ഇന്ന് നടപടി ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലാത്ത മോഷണക്കുറ്റം ചുമത്തി പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പേരൂർക്കട എസ്‌ഐക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണ്. പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയിട്ടും എഫ്‌ഐആർ റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ബിന്ദുവിനെതിരെ പരാതിനല്‍കിയ വീട്ടമ്മക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടി വൈകിപ്പിച്ചു. എസ് സി എസ്ടി , വ്യാജ പരാതി അടക്കമുള്ള വകുപ്പുകള്‍ ചുമത്താമായിരിന്നിട്ടും പൊലീസ് അനങ്ങിയില്ല.

സംഭവത്തില്‍ ശംഖുമുഖം എസിപിയുടെ നേതൃത്വത്തിലുള്ള വകുപ്പ് തല അന്വേഷണം നടക്കുകയാണ്. പതിനഞ്ച് ദിവസത്തിനകം റിപ്പോർട്ട് നല്‍കാനാണ് നല്‍കാനാണ് നിർദേശം.