
കോട്ടയം: നാവില്‍ അലിഞ്ഞിറങ്ങും രുചിയില്‍ ഒരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ? നല്ല കിടിലൻ സ്വാദില്‍ രുചികരമായി തയ്യാറാക്കാവുന്ന കസ്റ്റാർഡ് പുഡ്ഡിംഗ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
പാല് -ഒരു ലിറ്റർ
മില്‍ക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായിട്ടുള്ളത്
കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിള്‍ സ്പൂണ്‍
ബ്രഡ്
ബദാം പൊടിച്ചത്
പിസ്താ പൊടിച്ചത്
തയ്യാറാക്കുന്ന വിധം

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം പാല് തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം കൂടെ മില്‍ക്ക് മെയിടും ചേർക്കുക, നന്നായി തിളയ്ക്കുമ്ബോള്‍ കസ്റ്റാർഡ് പൗഡർ പാലും ഒന്ന് മിക്സ് ചെയ്ത് ചേർക്കാം. ഇനി കുറുകി വരുന്നവരെ നന്നായി ഇളക്കി കൊടുക്കണം. ശേഷം തീ ഓഫ് ചെയ്യാം ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്തതിനുശേഷം രണ്ട് സൈഡും നന്നായി ടോസ്റ്റ് ചെയ്ത് എടുക്കുക. പുഡ്ഡിംഗ് ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പാല് മിക്സ് ഒഴിക്കാം. മുകളില്‍ ബ്രഡ് നിരത്തി വെക്കുക. വീണ്ടും മിക്സ് ഒഴിക്കാം ബ്രഡ് നന്നായി സോക്ക് ആവണം ഇങ്ങനെ രണ്ടു ലേയർ തയ്യാറാക്കിയതിനു ശേഷം ഏറ്റവും മുകളിലായി പാലിന്റെ മിക്സ് മുഴുവനായി ഒഴിക്കാം. ചൂടാറി ഒന്ന് കട്ടിയാകുമ്പോള്‍ മുകളില്‍ ബദാം പിസ്താ പൊടിച്ചത് ഡിസൈൻ ചെയ്ത് ഇട്ടു കൊടുക്കാം ഇനി നന്നായി തണുപ്പിച്ചതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം.