video
play-sharp-fill

കറികളിൽ കടുക് ചേർക്കാൻ മടിക്കുന്നവരാണോ നിങ്ങൾ? കടുക് പൊട്ടിച്ച്‌ കറിവെച്ചാല്‍ ഈ ഗുണങ്ങള്‍ ആരോഗ്യത്തിന് ലഭിക്കും

കറികളിൽ കടുക് ചേർക്കാൻ മടിക്കുന്നവരാണോ നിങ്ങൾ? കടുക് പൊട്ടിച്ച്‌ കറിവെച്ചാല്‍ ഈ ഗുണങ്ങള്‍ ആരോഗ്യത്തിന് ലഭിക്കും

Spread the love

കോട്ടയം: എല്ലാവരും എല്ലാ കറികളിലും കടുക് ചേർക്കാറില്ല. എന്നാല്‍, ശരിയായ വിധത്തില്‍ കടുക് പൊട്ടിച്ച്‌ കറിവെച്ചാല്‍, അല്ലെങ്കില്‍ കടുക് അരച്ച്‌ ചേർത്ത് കറിവെച്ചാല്‍, നിരവധിയാണ് ഗുണങ്ങള്‍.

കറിയ്ക്ക് നല്ല സ്വാദും രുചിയും ലഭിക്കും എന്നതിനപ്പുറം, ഒട്ടനവധി ആരോഗ്യ ഗുണങ്ങളും ആരോഗ്യത്തിന് ലഭിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യ ഗുണങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുകില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മർദ്ദത്തില്‍ നിന്നും സംരക്ഷിക്കുന്നു. കടുക് വീക്കം കുറയ്ക്കുന്ന ഗുണങ്ങളുണ്ട്.

സന്ധിവാതം പോലുള്ള അവസ്ഥകളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാൻ ഇത് സഹായിക്കും. കടുക് വിത്തില്‍ നാരുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇവ ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും, ദഹന നാളത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

ഇവ കൂടാതെ, കടുകിന് ആൻ്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇവ ശരീരത്തില്‍ ഹാനികരമായ ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും.