വീണ്ടും ആശ്വാസ വാര്‍ത്ത; കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു

Spread the love

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി സംഭവത്തില്‍ പരിക്കേറ്റ് ആസ്റ്റര്‍ മെഡ് സിറ്റിയില്‍ ചികിത്സയില്‍ ആയിരുന്ന ഗീതാഞ്ജലി, ഷാബ എന്നീ വിദ്യാര്‍ത്ഥികള്‍ അപകടനില തരണം ചെയ്തു.

കുട്ടികളെ ഐസിയുവില്‍ നിന്ന് റൂമിലേക്ക് മാറ്റി. വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ആശുപത്രിക്കും നന്ദി അറിയിക്കുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

അതേസമയം, കുസാറ്റില്‍ തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. സുരക്ഷാ വീഴ്ച അടക്കം പരിശോധിച്ച്‌ വിശദീകരണം നല്‍കാൻ ആലുവ റൂറല്‍ എസ് പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കും മനുഷ്യാവകാശ കമ്മീഷൻ നിര്‍ദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച്‌ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.