
കൊച്ചി: കൊച്ചി യൂണിവേഴ്സിറ്റിയിൽ സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്മെന്റിന് അപേക്ഷ വിളിച്ചു. കരാറടിസ്ഥാനത്തിൽ താല്ക്കാലിക നിയമനമാണ് നടക്കുന്നത്.
താല്പര്യമുള്ളവർ ഏപ്രിൽ 13ന് മുൻപായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (കുസാറ്റ്) ല് സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്മെന്റ്. കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം.
ആകെ ഒഴിവുകൾ 22.
പ്രായപരിധി
56 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം.
സൈന്യം / സെൻട്രൽ റിസര്വ് പൊലീസ് ഫോഴ്സ്/ ബോർഡർ സെക്യുരിറ്റി ഫോഴ്സ്/ സെൽട്രൽ ഇന്ഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്/ സശസ്ത്ര സിമാബെൽ തുടങ്ങി സൈനിക / അർദ്ധസൈനിക വിഭാഗങ്ങളിൽ 5 വര്ഷത്തെ എക്സ്പീരിയൻസ്.
ശാശീരികമായി ഫിറ്റായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.
നിബന്ധനകൾ
കരാർ നിയമത്തിന്റെ കാലാവധി യൂനിവേഴ്സിറ്റി തീരുമാനിക്കും. കരാർ നിയമനത്തിന് സംവരണനിയമങ്ങൾ ബാധകമായിരിക്കും.
നിയമനം, സേവന നിബന്ധനകൾ, വേതനം, മറ്റ് സേവനാനുബന്ധ സൗകര്യങ്ങൾ എന്നിവ കാലാനുസൃതമായി ഭേദഗതി ചെയ്യപ്പെടുന്ന കേരള സര്വീസ് റൂളുകൾക്ക് വിധേയമായിരിക്കും.
അപേക്ഷ ഫീസ്
ജനറൽ, ഒബിസി വിഭാഗക്കാർക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാർക്ക് 185 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാർഥികൾ 13.04.2026ന് മുൻപായി കൊച്ചി യൂനിവേഴ്സിറ്റിയുടെ വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നല്കണം. അപ്ലോഡ് ചെയ്ത അപേക്ഷഫോമിന്റെ ഒപ്പിട്ട ഹാർഡ് കോപ്പിയും, പ്രായം, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം ചുവടെ നൽകിയ വിലാസത്തിൽ അയക്കണം.
രജിസ്ട്രാർ,
അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല
കൊച്ചി- 22
ഹാർഡ് കോപ്പിയും അപേക്ഷയും തപാൽ മാർഗം ഏപ്രില് 20ന് മുൻപായി അയച്ചാൽ മതി. കവറിന് പുറത്ത് ‘സെക്യൂരിറ്റി ഗാർഡ് (കരാർ അടിസ്ഥാനം) ജീവനക്കാരുടെ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ’ എന്ന് സൂചിപ്പിക്കണം.



