സമയം തീരുന്നു..! കുസാറ്റില്‍ സെക്യൂരിറ്റി നിയമനം; അപേക്ഷ ജൂണ്‍ 20 വരെ

Spread the love

കോട്ടയം: കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) ല്‍ സെക്യൂരിറ്റി ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിലാണ് പുതിയ റിക്രൂട്ട്‌മെന്റ്.

പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവർ ജൂണ്‍ 20ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുസാറ്റില്‍ സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകളാണുള്ളത്.

പ്രായം

55 വയസ് കവിയരുത്. പ്രായം 01.01.2025 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.

ആർമി/ സെൻട്രല്‍ റിസർവ് പൊലിസ് ഫോഴ്‌സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ്/ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്/ ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസ്/ സശസ്ത്ര സീമാബെല്‍ സർവീസ് എന്നിവയില്‍ ഏതിലെങ്കിലും ജോലി ചെയ്തുള്ള 5 വർഷത്തെ പരിചയം.

കായികമായി ഫിറ്റായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍/ ഒബിസി വിഭാഗക്കാർക്ക് 900 രൂപ. എസ്.സി, എസ്.ടിക്കാർക്ക് 185 രൂപ.

അപേക്ഷ

താല്‍പര്യമുള്ളവർ ഓണ്‍ലൈനായി ജൂണ്‍ 20ന് മുൻപ് അപേക്ഷ നല്‍കണം. പ്രായം, യോഗ്യത, എക്‌സ്പീരിയൻസ്, എന്നിവ തെളിയിക്കുന്ന ഹാർഡ് കോപ്പി ജൂണ്‍ 27ന് മുൻപായി വിലാസത്തില്‍ എത്തിക്കണം.