സമയം തീരുന്നു; കുസാറ്റില്‍ സെക്യൂരിറ്റി ഗാര്‍ഡ് റിക്രൂട്ട്മെന്റ്; അവസാന തീയതി നാളെ; ഉടൻ അപേക്ഷിക്കാം

Spread the love

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക യൂനിവേഴ്സിറ്റി (കുസാറ്റ്) ല്‍ സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നടത്തുന്ന റിക്രൂട്ട്മെന്റ് തീയതി ഏപ്രില്‍ 13ന് അവസാനിക്കും.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികള്‍ ഒഫീഷ്യല്‍ പോർട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി, സെക്യൂരിറ്റി ഗാർഡ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 22. കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,240 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

56 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 01.01.2026 അടിസ്ഥാനമാക്കി കണക്കാക്കും.

യോഗ്യത

പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

സൈന്യം/ സെൻട്രല്‍ റിസർവ് പൊലിസ് ഫോഴ്സ്/ ബോർഡർ സെക്യുരിറ്റി ഫോഴ്സ്/ സെൻട്രല്‍ ഇൻഡസ്ട്രിയല്‍ സെക്യുരിറ്റി ഫോഴ്സ്/ ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്സ്/ സശസ്ത്ര സീമാബെല്‍ തുടങ്ങി സൈനിക/ അർധസൈനിക വിഭാഗങ്ങളില്‍ 5 വർഷത്തെ സേവന പരിചയം.

ശാരീരികമായി ഫിറ്റായിരിക്കണം.

നിബന്ധനകള്‍

കരാർ കാലാവധി സംബന്ധിച്ച്‌ യൂനിവേഴ്സിറ്റി അന്തിമ തീരുമാനമെടുക്കും.
നിയമനം സംവരണനിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും.
നിയമനം, സേവന നിബന്ധനകള്‍, വേതനം എന്നിവ കേരള സർക്കാർ നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും.
ഫീസ്

ജനറല്‍/ ഒബിസി വിഭാഗക്കാർക്ക് 900 രൂപയും, എസ്.സി, എസ്.ടിക്കാർക്ക് 185 രൂപയും. ഓണ്‍ലൈനായി അടയ്ക്കണം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർ കുസാറ്റിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ പേജില്‍ നിന്ന് സെക്യുരിറ്റി ഗാർഡ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച്‌ മനസിലാക്കുക. ശേഷം ലഭ്യമായ ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിച്ച്‌ അപേക്ഷ പൂർത്തിയാക്കാം.

അപ്ലോഡ് ചെയ്ത അപേക്ഷഫോമിന്റെ ഒപ്പിട്ട ഹാർഡ് കോപ്പിയും, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ സംബന്ധിച്ച തെളിവുകളും സഹിതം ‘രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22’ എന്ന വിലാസത്തില്‍ 20.04.2026നകം ലഭിക്കണം.

അപേക്ഷ കവറില്‍ ‘സെക്യൂരിറ്റി ഗാർഡ് (കരാർ അടിസ്ഥാനം) ജീവനക്കാരുടെ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ’ എന്ന് സൂചിപ്പിക്കണം. വൈകിയതും അപൂർണവുമായ അപേക്ഷകള്‍ പരിഗണിക്കില്ല. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക.

അപേക്ഷ: https://recruit.cusat.ac.in/notifications_view.php?entry=428