ബ്രാഹ്മിന്‍സ്, ഈസ്റ്റേണ്‍, കിച്ചണ്‍ ട്രഷേഴ്‌സ്, നിറപറ, സാറാസ്, ഡെവൺ, മേളം.. കണ്ണുംപൂട്ടി ഇവയൊക്കെ വിശ്വാസിക്കാൻ വരട്ടെ..! സകലതിലും വിഷം ; കേരളത്തിലെ പല ബ്രാന്‍ഡഡ് കറി പൗഡറുകളും മായം കലര്‍ന്നത്; കരള്‍, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാന്‍സറും ഉണ്ടാക്കുന്നവയായിട്ടും പരിശോധനയും നടപടിയുമില്ലാതെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ; സംസ്ഥാനമൊട്ടുക്കും ഭക്ഷ്യ വിഷബാധയുണ്ടായി രണ്ട് മാസം കഴിഞ്ഞിട്ടും മസാല പൊടികളിൽ വിഷം ചേർക്കുന്നവർക്കെതിരെ നടപടിയില്ല
ഏ.കെ ശ്രീകുമാർ
കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദിയാര്. ?
ഹോട്ടലുകാർ മാത്രമല്ലെന്ന് പറയേണ്ടിവരും. സംസ്ഥാനത്ത് വിറ്റഴിക്കുന്ന കറി പൗഡറുകളിലെല്ലാം തന്നെ മാരകമായ വിഷം കലർന്നിട്ടുണ്ടെന്ന് വ്യക്തമാണ്. ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വന്ന് ആറ് മാസം കഴിഞ്ഞിട്ടും നടപടിയെടുക്കാൻ സർക്കാരിനും ഭക്ഷ്യ സുരക്ഷാ വകുപ്പിനും താല്പര്യമില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രമുഖ കറിപൗഡറുകളിലെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.. മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല എന്നിവയിലാണ് മായം ചേർത്തിരിക്കുന്നതായി കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, കെ.പി. കറി പൗഡര്‍, എഫ്.എം, തായ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, ഡെവണ്‍, വിശ്വാസ്, നമ്പര്‍ വണ്‍, സൂപ്പര്‍ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പന്‍, പാണ്ടാ, തൃപ്തി, സായ്‌കോ, മംഗള, മലയാളി, ആര്‍സിഎം റെഡ് ചില്ലിപൗഡര്‍, മേളം, സ്റ്റാര്‍ ബ്രാന്‍ഡ്, സിന്‍തൈറ്റ്, ആസ്‌കോ, കെ.കെ.ആര്‍, പവിഴം, ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്, തേജസ്, യുസിപി, ഗ്രാന്‍ഡ്മാസ്, സേവന, വിന്‍കോസ്, മോര്‍ ചോയ്‌സ്, ഡബിള്‍ ഹോഴ്‌സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആല്‍ഫാ ഫുഡ്‌സ് ഫൈവ് സ്റ്റാര്‍, മലയോരം സ്‌പൈസസ്, എ വണ്‍, അരസി, അന്‍പ്, ഡേ മാര്‍ട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാന്‍ഡ്, അംന, പോപ്പുലര്‍ തുടങ്ങി എൺപതിലേറെ ജനപ്രിയ കറിപൗഡറുകളുടെ പരസ്യം കണ്ട് അതുവാങ്ങി ഭക്ഷണമുണ്ടാക്കിയാല്‍ വലിയ അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്.
ക്ലോര്‍പൈറിഫോസ് എഥൈല്‍, ബിഫെന്‍ത്രിന്‍, പ്രൊഫെനോഫോസ്, എത്തിയോണ്‍, ഫെന്‍പ്രോപാത്രിന്‍, എറ്റോഫെന്‍പ്രോസ്, പെന്‍ഡിമെതാലിന്‍, ടെബുകോണസോള്‍, ക്ളോത്തിയാനിഡിന്‍, ഇമാമെക്ടിന്‍, ബെന്‍സോയേറ്റ്, പ്രൊപമോകാര്‍ഡ്, ട്രൈസിക്ലാസോള്‍ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കമ്പനികളുടെ കറിപൗഡറുകളില്‍
ചേർത്തതായി കണ്ടെത്തിയത്
കാന്‍സര്‍, നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം എന്നിവയാണ് ഇത്തരം രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള സാധ്യതകളുണ്ടെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ തന്നെ പറയുന്നു.
ഇത്രയധികം നിയമലംഘനമുണ്ടായിട്ടും പലപ്പോഴും നടപടി പിഴയില്‍ മാത്രം ഒതുങ്ങുകയാണ്. വന്‍തുക പിഴയിട്ടിട്ടും ഇതേ നിയമലംഘനം കമ്പനികള്‍ തുടരുന്നതുമുണ്ട്. പലപ്പോഴും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിയുന്നതുമില്ല. മുഖ്യധാരാ പത്രങ്ങളെല്ലാം ഇത്തരം വാർത്തകൾ മുക്കുകയുമാണ്.
കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിലായിരുന്ന നഴ്സ് രശ്മി രാജ് മരിച്ചത് രണ്ട് മാസം മുൻപാണ് .
തുടർച്ചയായി ഹോട്ടലുകൾ റെയ്ഡ് നടത്തി പൂട്ടിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് മസാല പൊടി നിർമ്മാതാക്കളെ തൊടാൻ ഭയക്കുകയാണ്.