video
play-sharp-fill

കറിവേപ്പില കളയാതെ ചവച്ചരച്ചു കഴിച്ചോളൂ, ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്

കറിവേപ്പില കളയാതെ ചവച്ചരച്ചു കഴിച്ചോളൂ, ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്

Spread the love

ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് കറിവേപ്പില.

ദിവസവും കറിവേപ്പില ചവച്ചരച്ച്‌ കഴിക്കുന്നത് തലമുടി ശക്തവും ആരോഗ്യമുള്ളതാക്കി തീർക്കുകയും ചെയ്യുന്നു. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും മുടി വളർച്ച മെച്ചപ്പെടുത്തുന്നതിനും അകാലനര അകറ്റാനും കറിവേപ്പില സഹായിക്കും.

ആരോഗ്യ ജീവിതം ഗുണകരമാക്കുന്നതിന് പ്രമേഹ ബാധിതർ കറിവേപ്പില ചേർത്ത ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. ദിവസവും കറിവേപ്പില ചവച്ച്‌ അരിച്ച്‌ കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. വിറ്റാമിൻ എയുടെ കലവറയായ കറിവേപ്പില ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. മിക്കവാറും ആളുകള്‍ക്കുള്ള മലബന്ധം, അസിഡിറ്റി എന്നിവയെ തടയാനും കറിവേപ്പില സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിന് കുറയ്ക്കാൻ ദിവസവും രാവിലെ 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണ്. ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപ്പിക്കുന്നതിനും സഹായകരമാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയ കറിവേപ്പില വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും.