video
play-sharp-fill
ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചു നോക്കൂ ഗുണങ്ങൾ പലതാണ്

ദിവസവും രാവിലെ വെറും വയറ്റില്‍ ഇത് കഴിച്ചു നോക്കൂ ഗുണങ്ങൾ പലതാണ്

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍, വിറ്റാമിനുകളായ കെ, ബി, സി, ഇ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.ദിവസവും രാവിലെ വെറും വയറ്റില്‍ 5- 6 കറിവേപ്പില ചവച്ചുകഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.

അത്തരത്തില്‍ ദിവസവും രാവിലെ വെറും വയറ്റില്‍ കറിവേപ്പില കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പിലത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും തലമുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയില്‍ അടങ്ങിയ വിറ്റാമിൻ ബിയും മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും മുടിയുടെ അകാല നരയെ തടയുകയും ചെയ്യും.

രണ്ട്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില രാവിലെ കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

മൂന്ന്…

വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാനും സഹായിക്കും.

നാല്…

വെറും വയറ്റില്‍ കറിവേപ്പില കഴിക്കുന്നത് ഗ്യാസ്, വയറു വീര്‍ത്തിരിക്കുക തുടങ്ങിയവയെ തടയാനും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. മലബന്ധം അകറ്റാനും അസിഡിറ്റിയെ തടയാനുമൊക്കെ കറിവേപ്പില സഹായിക്കും.

അഞ്ച്…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കും.

ആറ്…

കറിവേപ്പില ശീലമാക്കുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി ദിവസവും രാവിലെ 10 കറിവേപ്പില വരെ പച്ചയ്ക്ക് കഴിക്കുന്നതും നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഇവ ഗുണം ചെയ്യും.