ശബരിമല അടക്കമുള്ള ആയിരത്തിലേറെ ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും പൂർണമായും ഇല്ലാതാക്കും – ഹൈക്കോടതി

Spread the love

കൊച്ചി: ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാൻ നേരിട്ട് ഇടപെട്ട് ഹൈക്കോടതി.

video
play-sharp-fill

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യാൻ കോടതി നി‍ർദേശിച്ചു. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ തടയാനായി ഡിജിറ്റൈസേഷൻ എങ്ങനെ നടപ്പിലാക്കാമെന്ന് കിറ്റ്ഫ്ര, കെ-സ്മാർട് ഉദ്യോഗസ്ഥരോട് ഹൈക്കോടതി ചർച്ചനടത്തി. ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് കോടതിയെ അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവൻ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യാനാണ് കോടതി ഉദ്ദേശിക്കുന്നത്.