വയറിന്റെ ആരോഗ്യത്തിന് നെയ്യും തൈരും ; വയറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

Spread the love

സ്വന്തം ലേഖകൻ

എന്ത് കഴിച്ചാലും വയറിന് പ്രശ്‌നങ്ങളുണ്ടാകുന്ന ചിലര്‍ നമുക്കിടയിലുണ്ട്. നെഞ്ചെരിച്ചിലും വയറുവേദനയുമെല്ലാം ഇവരെ പതിവായി ആശങ്കപ്പെടുത്താറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ട്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് കുടലിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സാധിക്കുകയുള്ളൂ. വയറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെയ്യ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും ധാരണ. എന്നാല്‍ കൃത്യമായ അളവില്‍ നെയ്യ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വയറിന്റെ ആരോഗ്യത്തിന് നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് മൂലം കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാന്‍ സാധിക്കും. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

അടുക്കളയില്‍ പതിവായി കാണുന്നതാണ് ഉള്ളിയും സവാളയും. ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് ഗുണം ചെയ്യും.