ഒത്തിരി പച്ചക്കറികളൊന്നും വേണ്ട, വെള്ളരിയും തൈരും മതി; എളുപ്പത്തില്‍ ഒരു ഹെല്‍ത്തി സാലഡ് തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന, രുചികരവും പോഷകസമ്ബന്നവുമായ ഒരു സാലഡ് റെസിപ്പി പരിചയപ്പെടൂ.

പലതരം പച്ചക്കറികള്‍ അരിച്ച്‌ ബുദ്ധിമുട്ടേണ്ട, ഒരു ചെറിയ വെള്ളരിയും കട്ടത്തൈരും മതി ഈ സാലഡ് തയ്യാറാക്കാൻ. ചോറിനൊപ്പം അല്ലെങ്കില്‍ നേരിട്ട് കഴിക്കാവുന്ന, എളുപ്പവും ആരോഗ്യപ്രദവുമായ ഈ സാലഡ് നിങ്ങളുടെ ഭക്ഷണത്തിനൊരു പുതുമ നല്‍കും.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാലഡ് വെള്ളരി – ആവശ്യത്തിന്

കട്ടത്തൈര് – ആവശ്യത്തിന്

വറ്റല്‍മുളക് – ചെറിയ തോതില്‍

മല്ലിയില – അല്പം

കുരുമുളകുപൊടി – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ സാലഡ് വെള്ളരിയെ വട്ടത്തില്‍ അരിഞ്ഞു ചേര്‍ക്കുക. അതിലേയ്ക്ക് ആവശ്യത്തിന് കട്ടത്തൈര് ചേർക്കുക. ചെറുതായി അരിഞ്ഞ മല്ലിയില, വറ്റല്‍മുളക് ചതച്ചത്, കുറച്ച്‌ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് എല്ലാം നന്നായി കലക്കുക. ഇത് ഉടനെ ചോറിനൊപ്പമോ, അല്ലാതെയോ വിളമ്പാം.

വളരെ ലളിതമായ ചേരുവകളും ചെറിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ സാലഡ്, നിങ്ങളുടെ ഭക്ഷണത്തിന് രുചി കൂടി ആരോഗ്യവും നല്‍കുന്ന ഒരു വിഭവമാണ്. ചോറിനൊപ്പമോ, അല്ലാതെയോ വിളമ്പാം.