പ്രകൃതിദൃശ്യങ്ങള്‍ ക്യാമറയിൽ പകര്‍ത്തുന്നതിനിടെ ദമ്പതികൾ പുഴയില്‍ വീണു ;ഭാര്യ മരിച്ചു

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

വയനാട് :എളമ്പിലേരി പുഴയില്‍ ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ട തമിഴ് ദമ്പതികളിൽ യുവതി മരിച്ചു.സേലം സ്വദേശി ഡാനിയല്‍ സഹായരാജിന്റെ(35) ഭാര്യ യൂനിസ് നെല്‍സനാണ് (31) ഇന്നു പുലര്‍ച്ചെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

എളമ്ബിലേരിയിലെ റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ദമ്പതികൾ .പ്രകൃതിദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നതിനിടെ അബദ്ധത്തില്‍ പുഴയില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരാണ് ഇരുവരെയും കരകയറ്റി ആശുപത്രിയിലെത്തിച്ചത്. ഡാനിയല്‍ ഇന്നലെ തന്നെ അപകടനില തരണം ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group