ഒരേയൊരു ഗ്ലാസ് ജീരക വെള്ളം രാവിലെ കുടിക്കൂ…!;ഗുണങ്ങൾ ഏറെയുണ്ട്..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ജീരകം.രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം;

>ജീരകത്തില്‍ പൊട്ടാസ്യം,ഇരുമ്ബ് തുടങ്ങിയ ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ ജീരകവെള്ളം ശീലമാക്കുന്നത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

>രാവിലെ വെറും വയറ്റില്‍ ജീരക വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.ജീരകത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നാരുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ചെറുക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്.

>രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാനും ജീരക വെള്ളം സഹായിക്കും.ദഹന പ്രശ്നമുള്ളവര്‍ക്ക് പറ്റിയ ഒരു പാനീയമാണ് ജീരക വെള്ളം.ജീരകവെളളം കുടിക്കുന്നത് ദഹനം അനായാസമാക്കും.

>നീര്‍ജ്ജലീകരണത്തിന് ഏറ്റവും മികച്ചതാണ് ജീരകവെളളം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയ്‌ക്ക് ജീരകവെള്ളം കുടിക്കുന്നതിലൂടം പരിഹാരം കണ്ടെത്താം .ഇരുമ്ബിന്‍റെ കുറവ് മൂലമാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ഈ പ്രശ്‌നത്തിന് ഒരളവ് വരെ പരിഹാരം കാണാന്‍ ജീരകവെള്ളത്തിന് സാധിക്കും.

>പൊട്ടാസ്യം ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.ജീരകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്‍റെ സംരക്ഷണത്തിന് ഏറെ ഉത്തമമാണ്. അതിനാല്‍ ചര്‍മ്മം സുന്ദരമാകാനും ജീരകവെള്ളം കുടിക്കാം.