
കുമ്മനം: എസ്.ഡി.പി.ഐ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ എസ്ഡിപിഐയുടെ മുൻ ദേശീയ പ്രസിഡന്റെ എ സഈദ് സാഹിബിന്റെ നാമത്തിൽ സാംസ്കാരിക കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു .അഞ്ചു വർഷം മുൻപ് താൻ പ്രഖ്യാപിച്ച മുഴുവൻ വികസന പ്രവർത്തനങ്ങളും പൂർത്തീകരിച്ച ഏഴാം വാർഡ് മെമ്പർ സമീമ വിഎസിനെ പി കെ ഉസ്മാൻ ഉപഹാരം നൽകി ആദരിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ മികച്ച ആശാവർക്കർ ആയി തെരഞ്ഞെടുക്കപ്പെട്ട റഹീമ ബീവിക്കും യോഗത്തിൽ ആദരവ് നൽകി. എസ്എസ്എൽസി പ്ലസ് ടു റിസൾട്ട് എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും യോഗത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു.
ഏഴാം വാർഡിൽ വികസന പ്രവർത്തനങ്ങളിൽ വാർഡ് മെമ്പർ കൊപ്പം നിന്ന ആശാവർക്കർമാർക്കും യോഗത്തിൽ ആദരവ് നൽകി. ബ്രാഞ്ച് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സാലി സെക്രട്ടറി മുഹമ്മദ് ബഷീർ അബ്ദുസ്സലാം പി എച്ച് ഹാഷിം കാഞ്ഞിരം അസ്ഹറുദ്ദീൻ മൗലവി ഷമീർ കുമ്മനം റാഷിദ് കുമ്മനം തുടങ്ങിയവർ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group