തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. തമ്പാനൂരിൽ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. വലിയതുറ സ്വദേശി വിനോദാണ് തെളിവെടുപ്പിനിടെ ലോഡ്ജിൽ നിന്ന് ചാടിപ്പോയത്.
ബെംഗളുരു പൊലീസിൻ്റെ കൈയ്യിൽ നിന്നാണ് മോഷണ കേസ് പ്രതിയായ വിനോദ് ചാടിപ്പോയത്. തിരുവനന്തപുരം സിറ്റി പൊലീസ് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സ്വർണക്കവർച്ച കേസിൽ ബാംഗ്ലൂർ പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടക ഹെന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ തെളിവെടുപ്പിനായിട്ടാണ് തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. രാവിലെ തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ വിനോദ് രക്ഷപ്പെടുകയായിരുന്നു.
Third Eye News Live
0